Entertainment News

ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സന്തോഷവും നിറച്ചുതരുന്നതിന് ഒരുപാട് നന്ദി ; മകളുടെ ജന്മദിനത്തിൽ ആശംസകളുമായി ശില്പ ഷെട്ടി

2020 ഫെബ്രുവരി 15-നാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും വ്യവസായി രാജ്കുന്ദ്രക്കും സറോഗസിയിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. അവരവൾക്ക് സമീഷ എന്ന് പേരിട്ടു . സറോഗസിയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതിന് നടി സാമൂഹികമാധ്യമങ്ങളിലൂടെ കടുത്ത വിമർശനം നേരിട്ടു . എന്നാല്‍, ഒരു തവണ ഗര്‍ഭം അലസുകയും വീണ്ടും ഗര്‍ഭം ധരിക്കാന്‍ കഴിയാത്തവിധം തന്റെ ആരോഗ്യം മോശമായതിനെക്കുറിച്ചും സറോഗസി തിരഞ്ഞെടുത്തതിന്റെ കാരണമായി പിന്നീട് ശില്‍പ്പ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞദിവസം സമീഷയുടെ രണ്ടാം പിറന്നാള്‍ ആയിരുന്നു. പിങ്കും വെളുപ്പും നിറങ്ങളില്‍ തയ്യാര്‍ ചെയ്ത കേക്കായിരുന്നു ബര്‍ത് ഡേ പാര്‍ട്ടിയുടെ പ്രധാന ആകര്‍ഷണം. മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് ശില്‍പ.

വളരെയധികം സന്തോഷവുമായിട്ടാണ് നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സന്തോഷവും നിറച്ചുതരുന്നതിന് ഒരുപാട് നന്ദി. നീ ആദ്യശ്വാസം എടുക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. അവസാനം വരെ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. പിറന്നാള്‍ ആശംസകള്‍ സമീഷ-മകളുടെ മനോഹരമായ വീഡിയോ പങ്കുവെച്ച് ശില്‍പ്പ കുറിച്ചു.

സമീഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ ധാരാളം പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

സമീഷയെക്കുടാതെ എട്ടുവയസ്സുള്ള വിയാന്‍ എന്നൊരു മകന്‍ കൂടിയുണ്ട് ശില്‍പ്പയ്ക്കും രാജ്കുന്ദ്രയ്ക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!