Trending

കോഴിക്കോട് കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നിർദ്ദേശാനുസരണം കോഴിക്കോട് വനം വിജിലൻസ് വിഭാഗം ഇന്ന് കൊയിലാണ്ടി താലൂക്ക് മൂടാടി പഞ്ചായത്തിൽ വിനോദൻ , മാതികണ്ടി, മുച്ചുകുന്നു എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 130 കിലോയോളം ചന്ദനവും ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച വാക്കത്തി, ഇലക്ട്രോണിക് ത്രാസ്, ഒരു മാരുതി expresso കാർ, ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു.സംഭവത്തിൽ വിനോദൻ ‘ എം..കെ, ബൈജു,ബജിൻ,രതീഷ് , എന്നിവർ പിടിയിലായി.

ശ്രീജിത്ത്‌ എ പി. (റെയിഞ്ച് ഫോറസ്ററ് ഓഫീസർ), പ്രശാന്തൻ കെ. പി (സെക്ഷൻ ഫോറസ്ററ് ഓഫീസർ),മുഹമ്മദ്‌ അസ്‌ലം സി( ബീറ്റ് ഫോറസ്ററ് ഓഫീസർ) ,ദേവാനനന്ദൻ എം (ബീറ്റ് ഫോറസ്ററ് ഓഫീസർ ),ശ്രീലേഷ് കുമാർ ഇ. കെ (ബീറ്റ് ഫോറസ്ററ് ഓഫീസർ ),ശ്രീനാഥ് കെ വി (ബീറ്റ് ഫോറസ്ററ് ഓഫീസർ) ,ലുബൈബ എൻ( ബീറ്റ് ഫോറസ്ററ് ഓഫീസർ) , പ്രബീഷ് ബി( ബീറ്റ് ഫോറസ്ററ് ഓഫീസർ )
ജിതേഷ് പി (ഫോറസ്ററ് ഡ്രൈവർ ),ജിജീഷ് ടി കെ( ഫോറസ്ററ് ഡ്രൈവർ) എന്നിവരടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.
പിടിച്ചെടുത്ത ചന്ദനത്തിന് സുമാർ 5 ലക്ഷം രൂപ വില കണക്കാക്കുന്നു.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെയും വസ്തുക്കളും വിശദമായ അന്വേഷണങ്ങൾക്കായി പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് കൈമാറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!