Sports

ഖത്തർ ഫിഫ ലോകകപ്പ്; ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് ‘വകാ, വക്കാ’ ഫെയിം ഷാക്കിറ

ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകളാണ് ഖത്തർ ആസൂത്രണം ചെയ്യുന്നത്. ഇതിലേക്കായി ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെയും നർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. 2010-ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉദ്ഘാടനവേദിയിൽ കൊളംബിയൻ പോപ്പ് താരം ഷക്കീര തന്റെ ‘വകാ, വക്കാ’ എന്ന ഗാനത്തിലൂടെ അരങ്ങൊരുക്കിയതാണ് ലോകകപ്പ് ഫുട്ബോളിൻറെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങ്. എന്നാൽ ഇത്തവണ ലോകത്തെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.

എന്നാൽ ഖത്തറിന് ലോകകപ്പ് അനുവദിച്ചതിനെതിൽ ഫിഫയ്ക്കെതിരെ വിമർശനം രൂക്ഷമായതോടെ ബഹിഷ്ക്കരണ ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി പ്രശസ്ത കലാകാരൻമാർ ഖത്തർ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുകയാണ്. അതിൽ ഏറ്റവും ഒടുവിൽ ഷാക്കിരയാണ് ലോകകപ്പിനില്ലെന്ന് അറിയിച്ചിരിക്കുന്നത്. ദുവാ ലിപയും റോഡ് സ്റ്റുവർട്ടും നേരത്തെ തന്നെ ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഷക്കീരയ്ക്ക് തന്റേതായ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്, ഖത്തറിലെ ലോകകപ്പിലെ അവർ പങ്കെടുക്കുന്നതിനെതിരെ കൊളംബിയയിൽനിന്ന് ഉൾപ്പടെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിർമശനങ്ങൾ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മനസ്സ് മാറ്റിയ ഷക്കീറ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ‘എൽ പ്രോഗ്രാമാ ഡി അന റോസ’ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!