National

കുതിപ്പ് ആരംഭിക്കുന്നു ;നിരത്തുകൾ കീഴടക്കാൻ നവരാത്രി ദിനത്തിൽ ഹാർലി എക്‌സ് 440- എത്തുന്നു

മുംബൈ: പ്രീമിയം മോട്ടോര്‍ സൈക്കിൾ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440-യുടെ കുതിപ്പ് നവരാത്രി ദിനത്തിൽ ആരംഭിക്കും.വാഹനം അവതരിപ്പിച്ച്‌ മാസങ്ങള്‍ക്കിപ്പുറം ഉപയോക്താക്കള്‍ക്ക് നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും അമേരിക്കന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും സംയുക്തമായാണ് ഹാർലി എക്‌സ് 440 ഒരുക്കിയിരിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 വിപണിയില്‍ എത്തുന്നത്. ഈ ബൈക്കുകള്‍ക്ക് യഥാക്രമം 2.39 ലക്ഷം, 2.59 ലക്ഷം, 2.79 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പുതിയ ബുക്കിങ്ങ് വിന്‍ഡ് ഒക്ടോബര്‍ 16-ന് ആരംഭിക്കും. ഹാര്‍ലി ഡീലര്‍ഷിപ്പുകളിലും, ഹീറോയുടെ തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈനായും പുതിയ ബൈക്ക് ബുക്കുചെയ്യാന്‍ സാധിക്കും. ആദ്യഘട്ടം ബുക്കിങ്ങ് ആരംഭിച്ച് ഒരുമാസത്തിനുള്ളില്‍ തന്നെ 25,000 ആളുകളാണ് ഈ വാഹനം ബുക്കുചെയ്തത്. ബുക്കിങ്ങിലെ മുന്‍ഗണന അനുസരിച്ചായിരിക്കും ഈ ബൈക്ക് ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുക.ഗ്ലോബല്‍ പ്രൊഡക്ട് ആയാണ് ഈ വാഹനത്തെ ഹാര്‍ലി ഡേവിഡ്‌സണ്‍ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ വിപണിയിലേക്ക് എക്‌സ് 440 ബൈക്ക് കയറ്റുമതി ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 27 ബി.എച്ച്.പി. പവറും 38 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍. വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം ബുക്കുചെയ്തവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഈ ബൈക്കുകള്‍ എത്തുന്നതോടെ ഈ ഉത്സവ സീസണിന് കൂടുതല്‍ മാറ്റേകാനാകുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!