Kerala News

എംഎൽഎ ആയാൽ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കിൽ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ട വിമർശനവുമായി അൻവർ

പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പി. വി അൻവർ എംഎൽഎ. നിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.വിവാദങ്ങൾ പ്രതിപക്ഷം ഉണ്ടാക്കിയതാണെന്ന് പി. വി അൻവർ പറഞ്ഞു. കെ. സി വേണുഗോപാലിനെതിരേയും പി. വി അൻവർ ആഞ്ഞടിച്ചു.മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിവി അന്‍വറിന്റെ പ്രതികരണം.

കോൺഗ്രസിനെ തകർക്കാൻ ബിജെപി ഏൽപിച്ച ഏജന്റാണ് കെ. സി വേണുഗോപാലെന്ന് പറഞ്ഞ അൻവർ കെ. സി വേണുഗോപാൽ ആരാണെന്ന് മുൻ കോൺഗ്രസുകാരനായ തനിക്കറിയാമെന്നും പറഞ്ഞു.’ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ പ്രതിനിധിയായിട്ടാണ് ഞാൻ നിയമസഭയിലെത്തിയത്. പാർട്ടിയ്ക്ക് അതിന്റേതായിട്ടുള്ള ചട്ടക്കൂടുണ്ട്. ആ ചട്ടക്കൂടിനനുസരിച്ചേ എനിക്കും, ആർക്കും പ്രവർത്തിക്കാനാകൂ.

എംഎൽഎ സ്ഥാനത്തോ പാർട്ടിയുടെ നേതൃത്വത്തിലോ എത്തിയാൽ എന്ത് തെമ്മാടിത്തരവുമാകാം എന്നാണ് ചിലരുടെ ധാരണ. ഇങ്ങോട്ടു കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധിവരെ മാത്രമേ അങ്ങോട്ട് ക്ഷമിക്കുകയുള്ളൂ. അതിനപ്പുറം സംസ്‌കാരരഹിതമായി പെരുമാറിയാൽ അതിന് മറുപടി നൽകാൻ വ്യക്തിപരമായി താൻ ബാധ്യസ്ഥനാണ്. ആ മറുപടി നൽകുകയും ചെയ്യും. എംഎൽഎ ആയാൽ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കിൽ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ടെന്നും അൻവർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!