കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ 15 ൽ കുറഞ്ഞ രോഗികളുള്ള വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കാൻ ഗ്രാമപഞ്ചായത്തിൽ ചേർന്ന ആർ ആർ ടി യോഗം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ട് കത്ത് നൽകി.
ഇന്ന് പ്രസിഡണ്ട് ലീനാ വാസുദേവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കീഴിൽ ചേർന്ന ‘യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും നിലവിൽ കണ്ടെയിൻമെൻ്റ് സോണാണ്.
ചില വാർഡുകളിൽ തീരെ രോഗികളില്ല. ഈ സാഹചര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന. നിലവിൽ കണ്ടെയിൻമെൻ്റ് സോണായതിനാൽ കച്ചവടക്കാരുടെ
നിലവിലെ കടകൾ അടച്ചിടുന്നതിലുള്ള പ്രയാസങ്ങൾ വ്യാപാരികളും, പഞ്ചായത്ത്, ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.പല കോണുകളിൽ നിന്നും പ്രതിഷേധങ്ങളുമുയരുന്നുണ്ട്. വ്യാപാരികൾ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിലവിൽ ഓട്ടോ, ടാക്സി തൊഴിലാളികളുടെ അവസ്ഥയും പരമദയനീയമാണ്