information National News

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

‘ എനിക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ് ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ദയവുചെയ്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം’ എന്ന് ഗുലാം നബി ആസാദ് ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനും ഈമാസം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിങ്‌വിക്കും തരുണ്‍ ഗൊഗോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!