Kerala News

ഘടകകക്ഷികള്‍ വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതില്‍ യു.ഡി.എഫ് നേതൃത്വത്തെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി.

വിട്ടുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിയേണ്ടിയിരുന്നു. കാലാകാലങ്ങളിലായി യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കാനും അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കല്‍ ബോഡിയിലും നിയമസഭയിലും ശക്തമായ തിരിച്ചുവരവ് നടത്താനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മുരളീധരന്‍ പറഞ്ഞു.

ഘടകകക്ഷികള്‍ വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഭരണകക്ഷിയുടെ നേട്ടം കൊണ്ടല്ല ഇവര്‍ വിട്ടുപോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കൂടുതല്‍ കക്ഷികള്‍ മുന്നണിയില്‍ നിന്ന് വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. ഇപ്പോഴത്ത നിലയില്‍ ജയിക്കാനുള്ള കഴിവുണ്ട്. പക്ഷേ മുന്നണി വിടുന്നു എന്ന പ്രചരണം നടത്താന്‍ ഇത് കാരണമാകും.

ഇവരൊക്കെയായി കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടാവുന്നുണ്ട്. വീരേന്ദ്രകുമാര്‍ 46 വര്‍ഷത്തെ ഇടതുബാന്ധവം സഹിക്കാന്‍ കഴിയാതെയാണ് യു.ഡി.എഫിലേക്ക് വന്നത്. അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയി. ഞാന്‍ ഇവരുമായി സംസാരിക്കുമ്പോള്‍ മനസിലായത് വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നു പലതും എന്നതാണ്.

അവിടെയാണ് ഗ്യാപ് വന്നത്. അത് പരിഹരിക്കണം. ഞാന്‍ ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു. ചില്ലറ വിട്ടുവീഴ്ച രണ്ട് വിഭാഗവും കാണിക്കാമായിരുന്നു. ജോസ് കെ. മാണി ഒരു അബദ്ധം കാണിച്ചു. ചില്ലറ മാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിന് വേണ്ടി 38 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല. അതേസമയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശും എടുത്ത തീരുമാനം 100 ശതമാനം ശരിയുമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!