Trending

നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റൈനില്‍ പോവാത്തത്: ശിവസേന

Coronavirus lockdown to extend till May 3, says PM Narendra Modi ...

മുംബൈ: ഉത്തര്‍പ്രദേശിലെ രാമജന്മഭൂമി ട്രസ്റ്റിന്റെ തലവന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് ക്വാറന്റൈനില്‍ പോവാത്തതെന്ന് ശിവസേന. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി ഇദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല. ഇക്കാര്യമാണ് ശിവസേനയുടെ മുഖപത്രമായ സാമ്ന ചോദ്യംചെയ്തത്.

75 വയസുള്ള മഹന്ത് നൃത്യ മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂമിപൂജ ചടങ്ങിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും അദ്ദേഹത്തോട് അടുത്ത് ഇടപെട്ടിട്ടുണ്ട്. മഹന്ത് നൃത്യക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്നാണ് സാമ്‌നയുടെ മുഖപ്രസംഗം പറയുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും കൊവിഡ് ബാധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഈ രോഗഭീഷണിയുടെ നിഴലിലാണ്. ഡല്‍ഹി ഒരിക്കലും അത്രയും ഭയപ്പെടുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും സാമ്‌ന ചൂണ്ടിക്കാട്ടുന്നു.

ആഗസ്റ്റ് അഞ്ചിനായിരുന്ന അയോധ്യയില്‍ ഭൂമിപൂജ. നരേന്ദ്ര മോദിയും നിത്യ നൃത്യ ഗോപാല്‍ ദാസും മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും ഉള്‍പ്പെടെ 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!