ഹജ്ജ് 2026- പ്രാഥമിക നടപടികൾ ആരംഭിച്ചു.
അപേക്ഷകർ ശ്രദ്ധിക്കുക:
അടുത്തവർഷത്തേക്കുള്ള (2026) ഹജ്ജ് പ്രാഥമിക നടപടിക്രമങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരിക്കുകയാണ്. ഹജ്ജ് അപേക്ഷാ നടപടികൾ അടുത്ത മാസത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആയതിനാൽ അടുത്തവർഷം (2026) ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നു.
- അപേക്ഷകർക്ക് മെഷീൻ റിഡബൾ ഇന്റർനാഷണൽ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. * പാസ്‌പോർട്ട് കാലാവധി 2026 ഡിസംബർ 31 വരെങ്കിലും ഉണ്ടായിരിക്കണം.
- ഹജ്ജ് പോർട്ടലിനായുള്ള നുസുക് മസാർ പോർട്ടലിൽ ഡീറ്റയിൽസ് സബ്മിറ്റ് ചെയ്യുന്നതിന്നായി, പുതിയ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുന്ന ഹജ്ജ് അപേക്ഷകർ കുടുംബപ്പേര്/അവസാന നാമം (Surname/Last Name) എന്നിവ കൂടി ചേർക്കണമെന്നും, ഈ കോളങ്ങൾ ശൂന്യമാക്കിയിടരുതെന്നും അറിയിക്കുന്നു.
വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് 2026 സർക്കൂലർ നമ്പർ -01 കാണുക.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് എന്നിവ നല്‍കുന്നതിനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു ( സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂണ്‍ 20ന് രാവിലെ 10.30ന് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0472-2812557.
ലാബ് ടെക്നീഷ്യൻ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.
നൈറ്റ് വാച്ച്മാന്‍: വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്തിന് കീഴിൽ ഉള്ളൂരിലുള്ള സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ നൈറ്റ് വാച്ച്മാനെ നിയമിക്കുന്നു. താത്പര്യമുള്ള വിമുക്തഭടന്മാര്‍ ജൂണ്‍ 19ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2530035.
പാർട്ട് ടൈം സ്വീപ്പർ താത്ക്കാലിക നിയമനം
വഞ്ചിയൂരിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ താത്ക്കാലിക പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാർ/ അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജൂൺ 20ന് വൈകീട്ട് 5ന് മുമ്പ് നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ സൈനിക ക്ഷേമ ഓഫീസർ, ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തപുരം. ഫോൺ: 0471-2472748.
തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് വാഹനം: ടെന്‍ഡര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിലെ മാതൃയാനം പദ്ധതിയുടെ ഭാഗമായി എട്ട് മാസത്തേയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മത്സര സ്വഭാവമുള്ള മുദ്ര വച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ ലഭിക്കും. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ മൂന്നിന് പകല്‍ 2.30 വരെ സ്വീകരിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:04862 222630.
നെടുംകണ്ടം പോളിടെക്നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ 2025-26 അധ്യയനവര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ 20 മുതല്‍ 23 വരെ കോളേജ് ഓഫീസില്‍ നടക്കും. പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിച്ചവര്‍ക്കും ഈ ദിവസങ്ങളില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്‌പെക്ട്‌സില്‍ നിര്‍ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകര്‍ത്താവിനോടൊപ്പം എത്തി പ്രവേശനം നേടാം. ഫീസ് ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. യോഗ്യത: പ്ലസ് ടു, വി.എ ച്ച്.എസ്.ഇ (സയന്‍സ്) അല്ലെങ്കില്‍ ഐ.ടി
ഐ, കെ.ജി
സി.ഇ (2 വര്‍ഷം) 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 234082, 7902583454,9747963544, വെബ്സൈറ്റ് www.polyadmission.org/let
തണല്‍ പദ്ധതി: 36 അപേക്ഷകള്‍ നിരീക്ഷണത്തിന്
ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതിയായ തണലില്‍ ആദ്യഘട്ടത്തില്‍ 36 അപേക്ഷകള്‍ ലഭിച്ചു. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ കാര്യങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുകൂലമായി പുറപ്പെടുവിക്കുന്ന ട്രൈബ്യൂണല്‍ ഉത്തരവുകള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത 18 വോളന്റിയര്‍മാരാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആറു മാസത്തേക്കാണ് പരാതികള്‍ നിരീക്ഷിക്കുന്നത്. കോളുകളിലൂടെയോ സന്ദര്‍ശനങ്ങളിലൂടെയോ പ്രതിമാസ ഫോളോ അപ്പുകള്‍ നടത്തിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.
ആദ്യമാസത്തെ നിരീക്ഷണത്തിന് ശേഷം കുടുംബത്തില്‍ നിന്നുള്ള അവഗണനയും ചൂഷണങ്ങളും, സ്വത്ത് തര്‍ക്കങ്ങള്‍, ഉടമസ്ഥാവകാശ രേഖകളില്‍ കൃത്രിമത്വം കാണിക്കുന്നത്, ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരില്‍ ഏകാന്തത, മാനസിക സാമൂഹിക ഒറ്റപ്പെടലുകള്‍, ഓര്‍മ്മക്കുറവ്, ചലനശേഷി പരിമിതി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍, മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍, അനധികൃത മരം മുറിക്കല്‍, ഭൂമി കൈയേറ്റം, തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരാതികള്‍ ലഭിച്ചത്.
വോളന്റിയര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ടു കേസുകള്‍ വീതമാണ് നല്‍കിയത്. വോളന്റിയര്‍ പരാതിക്കാരുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. അടുത്ത അഞ്ച് മാസത്തേക്ക് ഫോളോ-അപ്പ് തുടരും. ആവശ്യാനുസരണം നിയമസഹായം, സാമൂഹിക പിന്തുണ, പരിചരണത്തിനായുള്ള കേസുകള്‍ റഫര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കും. ആറുമാസത്തിനുശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും.
എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. വിവരങ്ങള്‍ക്ക് ംംം.ൃെരരര.ശി സന്ദര്‍ശിക്കുക. അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ലഭിക്കുന്ന വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം- 695033 ഫോണ്‍: 0471 2570471, 9846033001.
കമ്പ്യൂട്ടര്‍ തൊഴില്‍ പരിശീലനം: പ്രവേശനം ആരംഭിച്ചു
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ മേഖലകളിലെ കോഴ്സുകളായ കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ്ങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫോണ്‍: 8891370026, 0495 2370026.
ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പാരാമെഡിക്സ് ട്രെയിനി നിയമനം നടത്തുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെയാണ് താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുക. അഞ്ച് ഒഴിവുകളാണ് നിലവില്‍ ഉള്ളത്. യോഗ്യത: നേഴ്സിംഗ്/ഫാര്‍മസി/മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദം/ഡിപ്ലോമ. പ്രായം: 21- 35 വയസ്സ്. യോഗ്യതയുള്ളവരും കേരള പാരാമെഡിക്സ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉള്ളവരും മാത്രം അപേക്ഷിക്കുക. ഒരു വര്‍ഷമാണ് നിയമന കാലാവധി. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 25 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 0495 2376364.
സീനിയര്‍ റസിഡന്റ്/കണ്‍സള്‍ട്ടന്റ് – വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്
കോഴിക്കോട് ഇംഹാന്‍സിലേക്ക് ടെലിമെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ സീനിയര്‍ റസിഡന്റ്/കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം ഒരു ലക്ഷം രൂപ. യോഗ്യതയുള്ളവര്‍ ജൂണ്‍ 23ന് രാവിലെ പത്ത് മണിക്ക് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇംഹാന്‍സിലെത്തണം. യോഗ്യത: എംഡി ഇന്‍ സൈക്യാട്രി അല്ലെങ്കില്‍ സൈക്യാട്രിയില്‍ അതിന് തുല്യമായ അംഗീകൃത യോഗ്യത. മുന്‍ഗണന: ടെലി മെഡിസില്‍/ടെലി ട്രെയിനിങ് മേഖലകളില്‍ ക്ലിനിക്കല്‍/ഗവേഷണ പരിചയം/ മള്‍ട്ടിഡിസിപ്ലിനറി വിദ്ഗധരുമായി ജോലി ചെയ്തുളള പരിചയം, ഇന്‍ഡെക്സ്ഡ് ജേര്‍ണലുകളില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍. വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0495 2359352.
അഭയകിരണം അപേക്ഷ ക്ഷണിച്ചു
സ്വന്തമായി താമസ സൗകര്യം ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിനുള്ള അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ അല്ലാത്ത വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവാന്‍ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരായിരിക്കരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0495 2370750.