കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കുന്ദമംഗലം പഞ്ചായത്ത് സ്പെഷ്യൽ കൺവെൻഷൻ കാരന്തൂർ അജുവ ഓഡിറ്റോറിയത്തിൽ നടന്നു. കെ എസ് പി എൽ കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റർ തടത്തിൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന ട്രഷറർ പി.വി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സി അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ ട്രഷറർ സുബൈർ നെല്ലൂളി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച
അബ്ദുൽ ഹക്കീം പിലാശേരിയേയും , ഓടുന്ന കാറിന് തീ പിടിച്ചാൽ എങ്ങനെ രക്ഷപ്പെടുത്താം എന്ന് പ്രൊജക്റ്റ് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ ഫഹറി ഫറാസിനെയും കൺവെൻഷനിൽ ആദരിച്ചു .
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം. ബാബുമോൻ, ട്രഷറർ സി. അബ്ദുൽ ഗഫൂർ
കെ എസ് പി എൽ കുന്ദമംഗലം മണ്ഡലം ട്രഷറർ യു. മാമു സാഹിബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പഞ്ചായത്ത് കെ എസ് പി എൽ പുതിയ ഭാരവാഹികളായി മുഹമ്മദ് മാസ്റ്റർ തടത്തിൽ പ്രസിഡണ്ടും ,
മുഹമ്മദ് കളരിക്കണ്ടി, ബിവി ടീച്ചർ പാലക്കൽ എന്നിവർ വൈസ് പ്രസിഡണ്ട് മാരും,
പി അഹമ്മദ് കുട്ടി
ജനറൽ സെക്രട്ടറിയും,
അബ്ദുൽ ഹക്കീം പിലാശ്ശേരി,
ആയിഷ ടീച്ചർ .
കെ. അബൂബക്കർ മാസ്റ്റർ
എന്നിവർ സെക്രട്ടറിമാരായും ,
പി .അഹമ്മദ് മാസ്റ്റർ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. .
പി. അഹമ്മദ് കുട്ടി സ്വാഗതവും
പി .അഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു ..