National

ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ചു; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തിന്‍റെ അഖണ്ഡതക്ക് ഭീഷണിയാണെന്നും ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കൂടാതെ, യാസിൻ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിൻ്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി.പൊതുതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്. ജമ്മു കശ്മീർ പീപ്പിൾസ് ലീഗിലെ നാല് വിഭാഗങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജെകെപിഎൽ (മുഖ്താർ അഹമ്മദ് വാസ), ജെകെപിഎൽ (ബാഷിർ അഹമ്മദ് തോത), ജമ്മു കശ്മീർ പീപ്പിൾസ് പൊളിറ്റിക്കൽ ലീഗ് എന്നറിയപ്പെടുന്ന ജെകെപിഎൽ (ഗുലാം മുഹമ്മദ് ഖാൻ), യാക്കൂബ് ശൈഖ് നേതൃത്വം നൽകുന്ന ജെകെപിഎൽ (അസീസ് ശൈഖ്) എന്നിവയെയാണ് നിരോധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!