അശ്ലീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തു; കോട്ടയത്ത് മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

0
46

കോട്ടയം : വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അധ്യാപകൻ അശ്ലീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പൊലീസിൽ മൊഴി നൽകിയത്. രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here