ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് സീസൺ മൂന്നിന്റെ ഭാഗമായി വിവിധ ജല-കായിക മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വല വീശൽ, ചൂണ്ടയിടൽ, ട്രഷർ ഹണ്ട്, ഡിങ്കി ബോട്ട് റേസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങൾക്കും ഒന്നാം സമ്മാനം പതിനായിരം രൂപയും രണ്ടാം സമ്മാനം അയ്യായിരം രൂപയും മൂന്നാം സമ്മാനം മൂവായിരം രൂപയുമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 20 വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ beyporewaterfest@gmail.com എന്ന ഈമെയിൽ ഐഡിയിലേക്കും ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിലും (ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ്, ബേപ്പൂർ ജങ്കാറിന് സമീപം) സ്വീകരിക്കുമെന്ന് കൺവീനർ അറിയിച്ചു. സ്പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.
ബേപ്പൂർ വാട്ടർഫെസ്റ്റ് : ജല-കായിക മത്സരങ്ങളിൽ പങ്കെടുക്കാം

