News

ടി.ആര്‍.പി റേറ്റിങ്ങ് തട്ടിപ്പ് റിപ്പബ്ലിക്ക് ടി.വി ഹരജിക്കെതിരെ മുംബൈ പൊലീസ്

ന്യൂദല്‍ഹി: ടി.ആര്‍.പി റേറ്റിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി സമര്‍പ്പിച്ച ഹരജിക്കെതിരെ മുംബൈ പൊലീസ് സുപ്രീം കോടതിയില്‍. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന റിപ്പബ്ലിക്ക് ടി.വിയുടെ ആവശ്യം തെറ്റിധരിപ്പിക്കുന്നതാണെന്നും മുംബൈ പൊലീസ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ബുധനാഴ്ച രാത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ഹരജിയില്‍ ടെലിവിഷന്‍ പ്രോഗ്രാമിലൂടെയും, സാക്ഷികളെ ഭീഷണിപ്പെടുത്തിയും റിപ്പബ്ലിക്ക് ടി.വി നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

അഭിപ്രായ സ്വാതന്ത്രിനുളള അവകാശമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്ന ചാനലിന്റെ വാദത്തെയും മുംബൈ പൊലീസ് സത്യവാങ്മൂലത്തില്‍ ഖണ്ഡിക്കുന്നു. അന്വേഷണത്തിനെതിരായുള്ള ആയുധമായി അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ മനസിലായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!