Entertainment News

ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം; കരീനകപൂറിനെതിരെ പരാതിയുമായി ക്രിസ്ത്യന്‍ സംഘടന

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി നല്‍കി ക്രിസ്ത്യന്‍ സംഘടന. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.നടിക്കും മറ്റു രണ്ടു പേർക്കുമെതിരെയാണ് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്‍റ് ആശിഷ് ഷിൻഡെയുടെ പരാതി. തന്‍റെ രണ്ട് ​ഗർഭകാലത്തേയും അനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കരീന പുസ്തകം പുറത്തിറക്കിയത്.

ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയില്‍ പറയുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്‌ക്കെതിരേയും അതിഥി ഷാ ബിംജാനിയ്‌ക്കെതിരേയും കേസെടുക്കണമെന്നുമാണ് ആവശ്യം.ഈ മാസം 9 ന് ജഗ്ഗർനട്ട് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി മാസങ്ങൾക്ക് പിന്നാലെയാണ് താരം പുസ്തകം പുറത്തിറക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!