താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ഈങ്ങാപ്പുഴ ബാബാ ഫ്രൂട്ട്സ് എന്ന കടയുടെ ഉടമ പയോണ സ്വദേശി മൊയ്തീൻ, രാമനാട്ടുകര കോച്ചാംപള്ളി അർബാസ് (19) എന്നിർക്കാണ് പരിക്കേറ്റത്. റോഡരികിൽ നിർത്തി കോഴിമുട്ട കടയിൽ നൽകാനായി ഇറക്കിക്കൊണ്ടിരുന്ന ആളുടെ മേലെ നിയന്ത്രണം വിട്ടു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
പരപ്പൻ പൊയിലിൽ വാഹനപകടം, രണ്ടു പേർക്ക് പരുക്ക്

