വയനാട്: ജില്ലയിലെ ജനങ്ങൾ ജാഗ്രത തുടരണമെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഇന്ന് മാത്രം ജില്ലയിൽ 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . വിദേശത്തുനിന്നെത്തിയ ബത്തേരി സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിയുടെയും , ഭര്‍ത്താവിന്റേയും ഫലം ഇന്ന് പോസിറ്റാവായി.
കോയമ്പേടു നിന്നെത്തിയ ചീരാല്‍ സ്വദേശിയായ യുവാവിന്റെ സഹോദരനും, കോയമ്പേടു നിന്ന് നേരത്തെ വന്ന ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനു സമീപമുള്ള ഒരുവയസ്സുകാരിയ്ക്കും, ട്രക്ക് ഡ്രൈവറുടെ മകളുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മാനന്തവാടി പനവല്ലി സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ 19 ആയി. വയനാട് ഡിവൈഎസ്‌പി യുടെ ഫലം നെഗറ്റീവ് ആയത് ഏറെ ആശ്വാസം നൽകുന്നുണ്ട്