കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ നീണ്ട ലോക്ക് ഡൗൺ സാഹചര്യത്തിൽ ആദ്യ പ്രത്യേക ട്രെയിൻ കേരളത്തിലെത്തി. ഡൽഹിയിൽ നിന്ന് വന്ന ട്രെയിൻ പുലർച്ചെ 1.40 ഓടെയാണ് എറണാകുളത്ത് സൗത്ത് സ്റ്റേഷനിൽ എത്തിയത്. 269 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ 27 ഗർഭിണികളും രണ്ടു കിടപ്പു രോഗികളും സംഘത്തിലുണ്ട്.
എറണാകുളം 38, പാലക്കാട് 11 , മലപ്പുറം 12 , തൃശൂർ 27 , കോട്ടയം 25 , ഇടുക്കി 6 , ആലപ്പുഴ 14 , പത്തനംതിട്ട 24 എന്നിങ്ങനെയാണ് നാട്ടിലെത്തിയവരുടെ കണക്കുകൾ ലക്ഷദ്വീപിലേക്കുള്ള രണ്ട് യാത്രക്കാരും ട്രെയിനിൽ ഉണ്ട്. റെയിവേ സ്റ്റേഷനിൽ കർശനമായ പരിശോധനയ്‌ക്കൊടുവിലാണ് യാത്രക്കാരെ കെ എസ് ആർ ടി സി വഴി അവരവരുടെ ജില്ലകളിലേക്ക് യാത്ര തിരിച്ചത്. ഇവരെ പരിശോധിക്കാനായി ആരോഗ്യ സംഘവും സ്ഥലത്തുണ്ടായിരുന്നു.

