Local

അതിഥി തൊഴിലാളികള്‍ക്ക് താങ്ങായി തൊഴില്‍ വകുപ്പ്

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍  14.04.2020 വരെയുള്ള കണക്കനുസരിച്ച്  സംസ്ഥാനമൊട്ടാകെ നിലവില്‍ 18,912  ക്യാമ്പുകളിലായി 3,38,426  അതിഥി തൊഴിലാളികള്‍  താമസിക്കുന്നുണ്ട്. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും 14.04.2020 വരെ 6000ലേറെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തല്‍ നടത്തി.

തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്.  ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും  വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് അതിനുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട ലേബര്‍ കോണ്‍ട്രാക്റ്റര്‍മാര്‍ വഴിയും ഭക്ഷണവും താമസവും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യവും ഉറപ്പാക്കുന്നു.

14.04.2020 സംസ്ഥാനതല സ്ഥിതിവിവരം

അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ്-19 നെപറ്റി ഹിന്ദി, ഒഡിയ, ബംഗാളി, അസാമീസ് തുടങ്ങിയ ഭാഷാ പ്രാവീണ്യം ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് അവബോധം നല്‍കുന്നുണ്ട്. ഇതോടൊപ്പം അതിഥി തൊഴിലാളികള്‍ക്ക് മാസ്‌ക്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും നല്‍കുന്നു.

സംസ്ഥാനത്ത് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മാനസിക-സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയും പ്രവര്‍ത്തനമാരംഭിച്ചു. ഇതില്‍ എഡിഎം, ഡിവൈഎസ്പി, ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, വനിതാ-ശിശു ക്ഷേമ വിഭാഗം ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്.

ഇവര്‍ മൂന്നു ദിവസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് ഫീല്‍ഡ് വിസിറ്റ് , ഡാറ്റാ സംബന്ധമായ അവലോകനം നടത്തും. ലേബര്‍ കമ്മീഷണറേറ്റില്‍  സംസ്ഥാനതല മോണിറ്ററിംഗും നടത്തും.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായി ഫീല്‍ഡ് തലത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമും രൂപീകരിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പോലീസ് വിഭാഗത്തില്‍ നിന്നും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍/ഹോം ഗാര്‍ഡ്, അതത് വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്ററില്‍ നിന്നും ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ നിന്നും ലഭിക്കുന്ന സഹായ സന്ദേശങ്ങള്‍ സ്വീകരിച്ച് ക്യാമ്പുകളില്‍ പരിശോധന നടത്തി പരിഹാരമുറപ്പാക്കും.

ടീമില്‍ ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച സൈക്കോ-സോഷ്യല്‍ റെസ്‌പോണ്‍സ് ടീമിനെയും (കൗണ്‍സിലര്‍മാര്‍)ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷാ വിദഗ്ധരായ ഇവര്‍ അതത് ക്യാമ്പുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്കായി സ്വീകരിച്ചിട്ടുള്ള  സുരക്ഷാ-ഭക്ഷണ-താമസ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധം നല്‍കും.

അതിഥി തൊഴിലാളികളെ മാനസികമായി പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് വ്യക്തമാക്കി.

ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്ററിന്റെയും തൊഴില്‍ വകുപ്പ് ജില്ലാ തല ഹെല്‍പ്പ് ഡെസ്‌ക്കിന്റെയും നമ്പരുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് വിളിച്ച് തങ്ങളുടെ ആവശ്യം അറിയിക്കാം. ഇത് ജീവനക്കാര്‍ തരം തിരിച്ച് കൗണ്‍സലിംഗ് ആവശ്യമുള്ള സംബന്ധിച്ച് കൗണ്‍സിലിംഗ് ടീമിനും മറ്റുള്ളവ അതത് ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കി പരിഹാരമുറപ്പാക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!