പ്രഭാസ് നായകനായെത്തിയ ‘രാധേശ്യാമി’ന് മോശം പ്രതികരണങ്ങൾ പുറത്തുവന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് താരത്തിന്റെ ആരാധകൻ.ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിൽ 24കാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്.സിനിമ കണ്ട് വീട്ടിലെത്തിയ രവി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.’രാധേ ശ്യാം’ എന്ന സിനിമ പ്രതീക്ഷയ്‍ക്കൊത്ത് ഉയരാത്തതിനാല്‍ നിരാശനായാണ് രവി തേജ വീട്ടിലെത്തിയത്.
പടം കണ്ട് വീട്ടിലെത്തിയ യുവാവ് സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
ഏറെ കാലത്തിനു ശേഷം പ്രഭാസിന്റെ റൊമാന്റിക് ചിത്രം എത്തിയതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ ശക്തമായ തിരക്കഥയുടെ അഭാവം നിരൂപകരുടെ വിമർശനം ഏറ്റുവാങ്ങി. തെലുങ്കിന് പുറമേ, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. രാധാ കൃഷ്ണ കുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ നേടിയെങ്കിലും പിന്നീട് ‘രാധേ ശ്യാമി’ന് അത് നിലനിര്‍ത്താനായിട്ടില്ലെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം 79 കോടി നേടിയ ‘രാധേ ശ്യാം’ മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു,ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തി എന്നതാണ് കഥാപാത്രത്തിന്റെ പ്രത്യേകത.പൂജ ഹെഗ്‌ഡെയാണ് പ്രഭാസിന്റെ നായിക
രാധേ ശ്യാമിന് മോശം പ്രതികരണം;പ്രഭാസ് ആരാധകൻ ആത്മഹത്യ ചെയ്തു

