Kerala

രാജ്ഭവനിൽ നാളെ ഒരുലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ; ഉദ്ഘാടനത്തിന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: രാജ്ഭവനിൽ നാളെ ഒരുലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ. ഗവർണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന് നേരിട്ട്‌ ഇടപെടുന്നതിന്‌ സംസ്ഥാന സർക്കാരുകളുടേയും സർവ്വകലാശാലകളുടേയും അധികാരം തടസം സൃഷ്‌ടിക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന്‌ സംഘപരിവാർ കണ്ടെത്തിയ വഴി ഗവർണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത്‌ ഇടപെടുക എന്നതാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാൻ നോക്കന്ന ആർഎസ്‌എസിൻറെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ്‌ കേരള ഗവർണർ. ആർഎസ്‌എസ്‌ മേധാവിയെ അങ്ങോട്ട്‌ പോയി കണ്ടതിലൂടെ താൻ ആർഎസ്‌എസിന്റെ വക്താവാണ്‌ എന്ന്‌ പൊതുസമൂഹത്തിലുൾപ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ്‌ ചാൻസിലറുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നതെന്നും സിപിഎം വിമർശനം ഉന്നയിക്കുന്നു. സംസ്ഥാന സർക്കാരും നിയമസഭയും സ്വീകരിക്കുന്ന നയങ്ങളെ പിന്തുണച്ചുകൊണ്ട്‌ പ്രവർത്തിക്കുക എന്ന രീതിയാണ് ഗവർണർമാർ സാധാരണ സ്വീകരിക്കാറുള്ളത്‌.

എന്നാൽ, കേരളത്തിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച്‌ പാസാക്കുന്ന ബില്ലുകൾ തന്നെ ഒപ്പിടാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായി. ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുന്നതിന്‌ മുമ്പ്‌ മന്ത്രിസഭ അംഗീകരിച്ച്‌ ഒപ്പിടാൻ വേണ്ടി ഗവർണർക്ക്‌ ഫയലുകൾ അയച്ചിരുന്നു. ഓർഡിനൻസിന്റെ കാലാവധി തീരുന്നതുവരെ ഒപ്പിടാതെ അവ മാറ്റിവച്ചു.

കാലാവധി കഴിഞ്ഞ ശേഷം ഫയൽ മടക്കി അയച്ചു. ഇത്തരത്തിൽ സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുക എന്ന നിലപാടാണ്‌ ഗവർണർ സ്വീകരിച്ചത്‌. ആർഎസ്‌എസിന്റെ അജണ്ടകളെ സ്ഥാപിക്കുന്നതിൽ താൻ വിദഗ്‌ദനാണെന്ന്‌ തെളിയിച്ച്‌ പുതിയ സ്ഥാനങ്ങൾ നേടാനുള്ള പ്രകടനങ്ങളാണ്‌ ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!