ഐ.പി.എല്ലില്‍ ഇനിയും ടീമുകള്‍ വരട്ടെ; നിരവധി യുവപ്രതിഭകളാണ് പുറത്തുള്ളതെന്ന് ദ്രാവിഡ്

0
136
Age fraud seriously detrimental to health of Indian cricket: Rahul Dravid |  Cricket News - Times of India

പുതിയ ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ഐ.പി.എല്‍ വിപുലീകരണത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.

”ക്രിക്കറ്റ് പതിഭകളുടെ കാര്യം കണക്കിലെടുക്കുമ്പോള്‍ ഐ.പി.എല്‍ വിപുലീകരണത്തിന് തയ്യാറാണ്. ഐ.പി.എല്‍ പോലൊരു വലിയ വേദിയില്‍ അവസരം കാത്ത് നിരവധി യുവ പ്രതിഭകള്‍ ഇന്ത്യയിലുണ്ട്. നമ്മള്‍ ഈ വര്‍ഷം തന്നെ അത് കണ്ടതാണ്. ഒരു അവസരം നല്‍കിയാല്‍ ഇനിയുമേറെ പുതുമുഖങ്ങളെ നമുക്ക് കാണാനാകും.” – വെള്ളിയാഴ്ച ഒരു ചടങ്ങില്‍ സംബന്ധിക്കവെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ കൂടിയായ ദ്രാവിഡ് പറഞ്ഞു.

IPL: A Celebration Of Cricket In India | Inventiva

ഐ.പി.എല്‍ 2021 സീസണില്‍ ഒന്നോ രണ്ടോ ടീമുകളെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ദ്രാവിഡിന്റെ വാക്കുകള്‍.

അണ്ടര്‍ 19 ടീമില്‍ കളിച്ച ഒട്ടേറെ താരങ്ങള്‍ സംസ്ഥാന ടീമില്‍ മാത്രമല്ല ഐ.പി.എല്‍ ടീമിലും സ്ഥാനമുറപ്പിക്കുന്നത് കാണാനായത് നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത സീസണില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ബി.സി.സി.ഐ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ആസ്ഥാനമായി ടീം വരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here