National News

രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ’;വ്യാജ പ്രചാരണത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

India's Lockdown | The India Forum

രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി പ്രചാരണം. എന്നാൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
ഡിസംബർ ഒന്നോടെ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നാണ് പ്രചരിച്ച വാർത്തകൾ.
കൊവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്പിൽ ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. സമാനമായി ഇന്ത്യയിലും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് പ്രചാരണം. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നു. ട്വീറ്റ് മോർഫ് ചെയ്ത് പ്രചരിക്കുകയായിരുന്നു. സർക്കാർ അത്തരത്തിൽ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!