National News

ഇന്ത്യക്ക് 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ ലഭിച്ചേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ

When Will India Get Access to Pfizer's COVID-19 Vaccine? | India.com

ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല്ല പറഞ്ഞു.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചവരില്‍ അനുകൂല പ്രതികരണം കണ്ടാല്‍ ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സ്റ്റിയുടെ കീഴില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്ന വാക്‌സിന്‍ രാജ്യത്ത് 2-3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആസ്ട്രസെനെകയും ചേര്‍ന്ന് ആഗോളതലത്തില്‍ 100 കോടി കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാനാണ് ധാരണയായിരിക്കുന്നത്. ആസ്ട്രാസെനെക വാക്‌സിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് നിലവില്‍ ഐ.സി.എം.ആര്‍ ആണ് ധനസഹായം നല്‍കുന്നത്. നിലവില്‍ ഇന്ത്യയിലുടനീളമുള്ള 15 കേന്ദ്രങ്ങളില്‍ വാക്‌സിന്റെ 2,3 ഘട്ട പരീക്ഷണം നടന്നുവരികയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!