National News

ലക്ഷ്യം പ്രമുഖർ,ബ്ലാക്ക്‌മെയിലിങ്,ഹണിട്രാപ്;സ്വന്തമായി മുന്തിയ ഇനം നായ്ക്കള്‍ മുതല്‍ വെള്ളക്കുതിര വരെ,സമ്പാദിച്ചത് 30 കോടി

പ്രമുഖരെ കെണിയിലാക്കി ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ അര്‍ച്ചനയെന്ന 26കാരി സമ്പാദിച്ചത് 30 കോടി രൂപയോളമെന്ന് പൊലീസ്.പാവപ്പെട്ട കുടുംബത്തില്‍പെട്ട അര്‍ച്ചന നാഗ് എന്ന യുവതി നയിച്ചത് അത്യാഡംബര ജീവിതമാണ് ഈ 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരുമായി വരെ ബന്ധം സ്ഥാപിക്കുകയും ബന്ധം കൂടുതല്‍ ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. ലൈംഗിക ബന്ധത്തിന് വഴങ്ങുകയും അതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഇതേ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ സമ്പാദിക്കുക എന്നിവയാണ് ഇവർ ചെയ്തുകൊണ്ടിരുന്നത്.കഴിഞ്ഞ വ്യാഴ്യാഴ്ച വൈകിട്ടാണ് അർച്ചനയെ ഹണിട്രാപ്പ് കേസില്‍ പൊലീസ് പിടികൂടുന്നത്. ഖണ്ഡാഗിരി പൊലീസാണ് ഹണി ട്രാപ്പ് നടത്തി പണം തട്ടിയെന്ന കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് നടത്താനായി ഉപയോഗിച്ച ഫോണും രണ്ടു പെൻഡ്രൈവും ഇവരുടെ ഡയറിയടക്കമുള്ളവ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലെ കാലാഹന്ദി ജില്ലയിലെ പട്ടിണിയും പരിവട്ടവും നിറഞ്ഞ കുടുംബത്തിലെ മൂത്തമകളായി ജനിച്ച അര്‍ച്ചന നാഗ് സംസ്ഥാന തലസ്ഥാനത്തെ കൊട്ടാര സമാനമായ വീട്ടിലാണ് താമസിക്കുന്നത്. മുറ്റം നിറയെ അത്യാഡംബര കാറുകള്‍. ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കാത്ത ഒരു ഭാഗവുമില്ല താമസിക്കുന്ന വീട്ടില്‍. വീട്ടില്‍ നാല് മുന്തിയ ഇനം നായക്കുട്ടികളും സ്വന്തമായി ഒരു വെള്ളക്കുതിരയും വരെയുണ്ട് അര്‍ച്ചനയുടെ സമ്പാദ്യത്തില്‍. അര്‍ച്ചനയുടെ ജീവിത കഥ ചലച്ചിത്രമാക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് എന്നും റിപ്പോർട്ടുണ്ട്.ബ്ലാക് മെയിലിംഗും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമടക്കമുള്ള കുറ്റങ്ങളാണ് അർച്ചനയ്ക്കെതിരെ ചുമത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!