International News

അമ്പും വില്ലുമായി വന്ന് കണ്ണിൽകണ്ടവരെയെല്ലാം ആക്രമിച്ച് 37കാരൻ; അഞ്ച് പേർ കൊല്ലപ്പെട്ടു

നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ 37കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് അറിയിച്ചു.

കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാൾ ആൾക്കൂട്ടത്തിന് നേരെ അമ്പുകൾ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേർ മരിച്ചതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

അമ്പും വില്ലും ഉപയോഗിച്ച് കണ്ണില്‍കണ്ട എല്ലാവര്‍ക്കും നേരെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആളുകള്‍ ജീവന്‍ രക്ഷിക്കാനായി തലങ്ങും വിലങ്ങും ഓടുന്നത് കണ്ടുവെന്ന് സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന സ്ത്രീ പറയുന്നു. കൈക്കുഞ്ഞുമായി ഒരു അമ്മ അക്രമിയെ പേടിച്ച് ഓടിയെന്നും അവര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!