കെ പി അനിൽ കുമാർ കോൺഗ്രസ് വിട്ടതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ടാങ്ക് നിറഞ്ഞാല്‍ വെള്ളം പുറത്തേക്ക് പോകും, ഇനിയും കുറച്ച് പേര്‍ പോയാലും അത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹികളെ പെട്ടിതൂക്കുന്നുവരെന്നും കൂട്ടികൊടുപ്പുകാര്‍ എന്നും പറഞ്ഞാല്‍ കെട്ടിപിടിച്ച് ഉമ്മ വെക്കണോയെന്നും കെ മുരളീധരന്‍ ചോദിച്ചു.പുറത്താക്കിയതിന് ശേഷം നടത്തുന്ന ജല്പനകൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും സി പി ഐ എം ഇപ്പോൾ വേസ്റ്റുകളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അത് അടഞ്ഞ അധ്യായമാണ്. പുകഞ്ഞ പുള്ളി പുറത്താണ് കെ മുരളീധരൻ ആരോപിച്ചു..
കെപിസിസി ഭാരവാഹികളെ പെട്ടിതൂക്കുന്നുവരെന്നും കൂട്ടികൊടുപ്പുകാര്‍ എന്നും പറഞ്ഞാല്‍ കെട്ടിപിടിച്ച് ഉമ്മ വെക്കണോ

