Kerala kerala

സോഫിയ ഖുറേഷിയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതോടെ മാപ്പ് പറഞ്ഞ് ബി.ജെ.പി മന്ത്രി

സോഫിയ ഖുറേഷിയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പത്തു തവണ മാപ്പു പറയാന്‍ തയ്യാറെന്ന് ബിജെപി മന്ത്രി വിജയ് ഷാ. പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് മന്ത്രി എത്തിയത്.

‘എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോള്‍, ഞാന്‍ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, പത്ത് തവണ ക്ഷമാപണം നടത്താന്‍ ഞാന്‍ തയാറാണ്’ -വിജയ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാന്‍ സര്‍ക്കാര്‍ ദൗത്യം ഏല്‍പ്പിച്ച കേണല്‍ സോഫിയ ഖുറേഷിയ്ക്ക് എതിരെയാണ് അധിക്ഷേപ പരാമര്‍ശം മന്ത്രി നടത്തിയത്. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമര്‍ശിച്ചത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!