Local Trending

ലോക്ഡൗണില്‍ പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് പലിശരഹിത വാഴ്പ സംഘടിപ്പിക്കുന്നു

കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ മൂലം കഷ്ടതയനുഭവിക്കുന്ന വ്യാപാരികള്‍ക്ക് പലിശരഹിത വായ്പ സംഘടിപ്പിക്കുന്നു. കുന്നമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കുമായി സഹകരിച്ചാണ് വായ്പ സംഘടിപ്പിക്കുന്നത്.

രാജ്യം ലോക്ഡൗണിലായ ശേഷം കടകളും മറ്റും ഒരുമാസത്തലിതികമായി അടച്ചിടേണ്ടി വന്നതോടെ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ചത് വ്യാപാരി സമൂഹം ആണ്. വരുമാനമില്ല എന്നതിലുപരി കടയില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഒട്ടുമിക്ക സാധനങ്ങളും വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി. സാധനങ്ങള്‍ വില്‍ക്കാനുള്ള കാലാവധി കഴിഞ്ഞും, എലി കടിച്ചും, പൊടിപിടിച്ചും മറ്റും വമ്പിച്ച നഷ്ടമാണ് കച്ചവടക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് പലിശ രഹിത വായ്പ നല്‍കാന്‍ തീരുമാനമായത്.

പദ്ധതിയുടെ ഉദ്ഘാടനം പതിനെട്ടാം തിയ്യതി രാവിലെ 10 മണിക്ക് കുന്നമംഗലം വ്യാപാരഭവനില്‍ വച്ച് കുന്നമംഗലം എംഎല്‍എ പിടിഎ റഹീം നിര്‍വഹിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!