Kerala News

പ്രളയവും നിപ്പയും കോവിഡിനെയും പ്രതിരോധിക്കുന്ന മനുഷ്യ സ്നേഹി ഇതാണ്ട ഓഫീസർ….

കോഴിക്കോട് : 2019 അടിവാരത്ത് കനത്ത മഴയെ തുടർന്ന് രണ്ടാം ഘട്ട പ്രളയം. സഹായത്തിനായി കേഴുന്ന ആളുകൾ. മലകളുടെ താഴ്വാരത്ത് ദുരന്തത്തിൽ അകപ്പെട്ട പ്രദേശവാസികളെ സഹായത്തിനായി രക്ഷാ പ്രവർത്തനത്തിന് മുഴുകി നിൽക്കുന്ന സമയം തന്റെ ഫോണിലേക്ക് ഒരു കോൾ എത്തുന്നു. ഫോൺ അറ്റൻഡ് ചെയ്തു മറുവശത്ത് ഭാര്യയുടെ ഭീതിയോടുള്ള ശബ്‌ദം “ചേട്ടാ നമ്മുടെ മുറ്റം വരെ വെള്ളമെത്തി വീട്ടിനകത്തേക്ക് വെള്ളം കയറുമെന്നുറപ്പാണ്.” അല്പം പോലും പതറാതെ മറുപടി നൽകി അദ്ദേഹം. “മക്കളെ എടുത്ത് ബന്ധു വീട്ടിലേക്ക് മാറുക ഞാനെത്താൻ വൈകും.” അപ്പോഴും പുറത്ത് തോരാതെ മഴ പെയ്ത കൊണ്ടേയിരിക്കുന്നു തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വീടിന്റെ ഒന്നാം നില മുഴുവനായി വെള്ളത്തിൽ മുങ്ങിയിരുന്നു. ഇത് അഗ്നിശമന ഓഫീസർ ബാബു രാജിന്റെ കഴിഞ്ഞ ഓർമകളാണ് മുൻപ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പങ്കു വെച്ചവ. ഇത് മാത്രമല്ല ഇനിയും ചിലത് പറയാനുണ്ട്

ഇത് കഴിഞ്ഞ പ്രളയ സമയത്ത് നടന്ന സംഭവമെങ്കിൽ ഇന്ന് ഈ കോവിഡ് കാലത്തും തന്റെ മനുഷ്യത്വം തുറന്നു കാണിക്കുകയാണ് ബാബു രാജെന്ന ഓഫീസർ. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീട്ടിൽ കുടുങ്ങിയ രോഗികൾക്ക് മരുന്നെത്തിക്കാൻ സന്നദ്ധ കാണിച്ച് വീടുകളിലൂടെ യാത്ര തുടരുമ്പോഴാണ്. വേനൽ മഴയിൽ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ താമസിക്കുന്ന സോമ കുറുപ്പിന്റെ വീടിനെ കുറിച്ച് നാട്ടുകാർ ശ്രദ്ധയിൽ പെടുത്തുന്നത് .

തൊട്ടടുത്ത പ്രദേശത്ത് മരുന്നെത്തിച്ച് നേരെ സോമ കുറുപ്പിന്റെ വീട്ടിലേക്ക് തിരിക്കാൻ ബാബു രാജ് തീരുമാനിച്ചു. അങ്ങനെ സംഭവ സ്ഥലത്തെത്തി വീട് ഉദ്യോഗസ്ഥൻ വീക്ഷിച്ചു. വീടിന്റെ ഒരു ഭാഗം എപ്പോൾ വേണെമെങ്കിലും തകർന്നു വീഴാം എന്ന അവസ്ഥ. പുറത്ത് പെയ്യുന്ന മഴ മുഴുവൻ അകത്ത് വീഴുന്ന അവസ്ഥ. എന്ത് കൊണ്ട് സഹായം ലഭ്യമാകുന്നില്ല എന്ന് വീട്ടുകാരോട് ചോദിച്ചപ്പോൾ ഇവർക്ക് ഭൂമി ഉള്ളതിനാൽ ഉയർന്ന നിലയിൽപെട്ടവരുടെ ലിസ്റ്റിൽ പെട്ടതാണെന്നും താൽക്കാലികമായി വീട് പുനരുദ്ധാരണത്തിന് ലഭ്യമാകേണ്ട സഹായം ലഭ്യമാകാൻ സമയമെടുക്കുമെന്നും അവരുടെ മറുപടി. ശരിയാണ് ഭൂമിയുണ്ട് പക്ഷെ അതെല്ലാം നിയമ കുരുക്കിൽ കുടുങ്ങി കിടക്കുകയാണ്.

പശുവിനെ വളർത്തി പാല് വിറ്റു ജീവിക്കുന്ന കുടുംബത്തിന് മാനുഷിക പരിഗണന നൽകി സരക്ഷിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമാണെന്നു ഉറപ്പിച്ച ഇദ്ദേഹവും സഹ പ്രവർത്തകരും ചേർന്ന് സ്വന്തം പണം ചിലവഴിച്ച് ഭാഗികമായി തകർന്ന വീട് ശെരിയാക്കി. നിർമ്മാണ ആവിശ്യത്തിനായി വേണ്ട മരങ്ങളും മറ്റു സാമഗ്രികളും സുഹൃത്തുക്കളുടെ സഹായത്തോടെ ലഭ്യമാക്കി. ഒടുവിൽ കാക്കിക്കുള്ളിലെ ആ മനുഷ്യ സ്നേഹികൾ ഒന്നിച്ചു നിന്ന് തകർന്ന വീടിന്റെ ഭാഗം പുനഃർ നിർമ്മിച്ചു നൽകി. അതോടൊപ്പം ജില്ലാ കലക്ടറിന്റെ ശ്രദ്ധയിൽ ‌ദുരിതം പേറുന്ന കുടുംബത്തിന്റെ അവസ്ഥ ബോധിപ്പിച്ചു . ഇതിന്റെ ഭാഗമായി കുടുംബത്തെ കഴിഞ്ഞ ദിവസം എ ഡി എം റോഷ്നി ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ വന്നു സന്ദർശിക്കുകയും ചെയ്തു. എല്ലാ സഹായങ്ങളും ലഭ്യമാക്കാമെന്നു ഉറപ്പും നൽകി. ഇന്ന് സോമ കുറുപ്പും കുടുംബവും സംരക്ഷിതരും സുരക്ഷിതരുമാണ്. അതിനു കരണക്കാരനായത് ബാബു രാജെന്ന ഓഫീസറും.

കാസർഗോട്ടെ എൻഡോ സൾഫാൻ രോഗിയായ മകന് മരുന്നെത്തുന്നില്ല എന്ന കാര്യം കരഞ്ഞു കൊണ്ട് ഇതേ ഉദ്യോഗസ്ഥനെ അറിയിച്ച പിതാവിനോട് തെല്ലും ഭയപെടേണ്ടതില്ല എന്ന് ആശ്വസിപ്പിച്ച് മരുന്ന് അവിടെ എത്തിക്കാനായ എല്ലാ നടപടിയും സ്വീകരിച്ചു. നിപ്പ കാലത്തും ഇവരുടെ സേവനം ശ്രദ്ധേയമായിരുന്നു.ഇങ്ങനെ നാനാ ഭാഗത്തുമുള്ള ഇടപെടുലകൾക്കു നേതൃത്വം നൽകിയ ഇദ്ദേഹത്തോട് തീരാത്ത കടപാടാണ്. ജീവിതത്തിൽ ദുരിതം പേറി കഴിയുന്നവർക്ക് എങ്ങനെ കൈത്തങ്ങാവണം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന് തെളിയിക്കുകയാണ് ബാബു രാജെന്ന മനുഷ്യ സ്‌നേഹി .

ഇതിനായി കേരള മുഖ്യ മന്ത്രി നൽകിയ പിന്തുണ ഈ ഘട്ടത്തിൽ അദ്ദേഹം സ്മരിക്കുന്നുണ്ട്. സമൂഹത്തിനു ഏറെ സഹായമാകുന്ന ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ജങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങി പ്രവർത്തിക്കണമെന്ന കാര്യം അഭിപ്രായമായി പറഞ്ഞത് പ്രചോദനമായി എന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം പ്രളയ കാലത്ത് ആദ്യം ഓടിയെത്തുന്ന സാധാ ജന വിഭാഗങ്ങൾക്കും കർമ്മ സേന രൂപീകരിച്ച് പരിശീലനം നടത്തണമെന്ന് നേരത്തെ ഇദ്ദേഹം കുന്ദമംഗലം ന്യൂസിനോടായി പങ്കു വെച്ചിരുന്നു. ഈ വാർത്ത കുന്ദമംഗലം ന്യൂസ്സ് ഡോട്ട് കോം നൽകിയിരുന്നു . തുടർന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയതോടെ അതിനായി അനുവാദം ലഭിച്ചത് ഇദ്ദേഹം ഇന്നും ഓർക്കുന്നുണ്ട്. ഇത് മുമ്പോട്ടുള്ള പ്രവർത്തങ്ങൾക്ക് കരുത്താകുമെന്ന് അദ്ദേഹംകൂട്ടി ചേർത്തു.

ചെയ്യുന്ന ജോലിയിൽ നൂറു ശതമാനം നീതി പുലർത്തുന്ന ഇത്തരം ഓഫീസർമാർ ഉള്ളിടത്തോളം നമ്മൾ ഏത് ദുരന്ത മുഖത്തെയും അതി ജീവിക്കും എന്നത് തീർച്ചയാണ്. നിലവിലെ സാഹചര്യത്തിൽ ഭക്ഷണം,മരുന്ന് , അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കാനും,വാതക ചോർച്ച, അഗ്നി സംബന്ധമായ അപകടങ്ങളിൽ തുടങ്ങിയ പ്രവത്തനങ്ങൾക്കപ്പുറം ഇനിയും ചെയ്തു തീർക്കാനുണ്ടെന്ന തോന്നലാണ് ഈ ഉദ്യോഗസ്ഥനെ മുൻപോട്ട് നയിക്കുന്നത്. ഇത്തരം സർക്കാർ ഉദ്യോഗസ്ഥർ നമ്മൾക്കിടയിലുണ്ട് അവരുടെ മാതൃകയായ പ്രതിനിധിയാണ് ബാബുരാജ്. സർ അങ്ങേയ്ക്ക് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ ഒരായിരം സ്നേഹാശംസകൾ. പ്രളയവും നിപ്പയും കോവിഡിനെയും പ്രതിരോധിക്കുന്ന മനുഷ്യ സ്നേഹത്തിനു നന്ദി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!