പ്രളയവും നിപ്പയും കോവിഡിനെയും പ്രതിരോധിക്കുന്ന മനുഷ്യ സ്നേഹി ഇതാണ്ട ഓഫീസർ….
കോഴിക്കോട് : 2019 അടിവാരത്ത് കനത്ത മഴയെ തുടർന്ന് രണ്ടാം ഘട്ട പ്രളയം. സഹായത്തിനായി കേഴുന്ന ആളുകൾ. മലകളുടെ താഴ്വാരത്ത് ദുരന്തത്തിൽ അകപ്പെട്ട പ്രദേശവാസികളെ സഹായത്തിനായി രക്ഷാ പ്രവർത്തനത്തിന് മുഴുകി നിൽക്കുന്ന സമയം തന്റെ ഫോണിലേക്ക് ഒരു കോൾ എത്തുന്നു. ഫോൺ അറ്റൻഡ് ചെയ്തു മറുവശത്ത് ഭാര്യയുടെ ഭീതിയോടുള്ള ശബ്‌ദം “ചേട്ടാ നമ്മുടെ മുറ്റം വരെ വെള്ളമെത്തി വീട്ടിനകത്തേക്ക് വെള്ളം കയറുമെന്നുറപ്പാണ്.” അല്പം പോലും പതറാതെ മറുപടി നൽകി അദ്ദേഹം. “മക്കളെ എടുത്ത് ബന്ധു വീട്ടിലേക്ക് മാറുക […]


