കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന് തള്ളി.ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന് ചോദിച്ചു. പട്ടികവർഗ്ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിനോട് കമ്മീഷന് നിർദേശിച്ചു. നാലു ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് ചെയര്മാന് ബി എസ് മാവോജി നിര്‍ദേശം നല്കി. സാധാരണ കേസായിട്ടാണോ ഇത് കണ്ടതെന്ന് ചെയര്മാന് ചോദിച്ചു. അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന് പൊലീസിനോട് ചോദിച്ചു. വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകാമെന്നും എസ് സി-എസ് ടി കമ്മീഷന് അഭിപ്രായപ്പെട്ടു.
അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല;‘ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ?’

