ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുരോഗമിക്കുന്ന മഹാ കുംഭമേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴ് മണിയോടെ മാത്രം ഒരു കോടിയോളം പേര്‍ സ്‌നാനത്തില്‍ പങ്കെടുത്തെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. മകര സംക്രാന്തി ദിനത്തിലെ അമൃത സ്‌നാനത്തില്‍ പങ്കെടുക്കാന്‍ വിവിധ സന്ന്യാസി സംഘങ്ങള്‍ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
രണ്ടാം ദിനമായ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ മകര സംക്രാന്തിയോടനുബന്ധിച്ച് ഒന്നാം അമൃത സ്‌നാനമാണ് നടക്കുന്നത്. മഹാ കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണിത്. നാഗ സന്ന്യാസിമാരടക്കം 13 സന്ന്യാസി അഖാഡകള്‍ ഘോഷയാത്രായി ഇപ്പോള്‍ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.