Kerala

സഹപാഠിക്കൊരു കൈത്താങ്ങ്; സുബീറിന് എസ് എസ് എൽ സി കൂട്ടുക്കാരുടെ സ്നേഹ സമ്മാനം

ഞരമ്പിന് തളർച്ച ബാധിച്ച കാരണം നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും കൂടാതെ പ്രമേഹ രോഗിയും കൂടിയായ പതിമംഗലം സ്വദേശി തോട്ടത്തിൽ സുബീറിന് കൈത്താങ്ങുമായി സഹപാഠികൾ. മാസത്തിൽ 2000 രൂപയോളം മരുന്നിന് മാത്രം ചിലവ് വരുന്നുണ്ട് സുബീറിന്. കൂടാതെ വീട്ടുചിലവും.കാലിന്റെ ബലഹീനത കാരണം ജോലിക്കൊന്നും പോകാൻ സാധിക്കാതെ വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരമറിഞ്ഞ സുബീറിന്റെ സഹപാഠികളായ കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ 1992-93 SSLC ബാച്ചിലെ കൂട്ടുകാരുടെ *വേരുകൾ* എന്ന വാട്സ്ആപ് കൂട്ടായമ ഒരു പെട്ടിക്കട തുറന്നുകൊടുത്ത് ജീവിതമാർഗത്തിന് ഒരു വഴിയൊരുക്കി കൊടുത്തിരിക്കുകയാണ്.ഗ്രൂപ്പ്‌ അഡ്മിനും കമ്മറ്റി കൺവീനറുമായ ശില്പി റിയാസ് കുന്നമംഗലത്തിന്റെയും ഹരീഷ് കുമാർ കുന്നമംഗലത്തിന്റെയും നേതൃത്വത്തിൽ സജ്വമാക്കിയ *വേരുകൾ* എന്ന് പേരിട്ടിരിക്കുന്ന കടയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു.ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ അബൂബക്കർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എം കെ നദീറ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മൈമൂന കെ, മുൻ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ബ്ലോക്ക്‌ മെമ്പർ റജില സത്യൻ, ബ്ലോക്ക് മെമ്പർ സുഹറ, ഗ്രൂപ്പ്‌ അംഗങ്ങളായ ഹനീഫ പുൽപറമ്പിൽ, ഹനീഫ മുറിയാനാൽ, റെജില സന്തോഷ്, ശരീഫ, നദീറ, ഷൈജ , ഷിജി നിധീഷ്, തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!