Entertainment News

‘തേച്ചിട്ടുപോയി എന്ന വാക്കൊക്കെ ഉപേക്ഷിക്കേണ്ട കാലമായി’ പരസ്യപരാമര്‍ശത്തില്‍ ജൂഡ് ആന്റണിക്കെതിരെ വിമര്‍ശനം

സംവിധായന്‍ ജൂഡ് ആന്റണി വിവാഹ പരസ്യത്തിന് നല്‍കിയ പരാമര്‍ശം ചർച്ചയാകുന്നു. മനോരമ ആഴ്ചപതിപ്പിന്റെ പരസ്യത്തിലെ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോൾ വിമർശനം ഉയർന്നിരിക്കുന്നത്. . ‘പൂത്തുലയുന്ന നല്ല പ്രണയങ്ങള്‍’ എന്ന ലേഖനത്തിന്റെ പരസ്യത്തില്‍, ‘ആദ്യ കാമിനി തേച്ചു പോയിട്ടും കരളുറപ്പോടെ പിന്നെയും പറന്ന എനിക്കും കിട്ടി ഒടുവില്‍ ഒരു ഇണക്കിളിയെ’, എന്ന സംവിധായകന്റെ വാക്കുകൾക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന തലക്കെട്ടില്‍ ജൂഡിന്റെയും ഭാര്യയുടെയും ചിത്രവും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. സിനിമയിലൂടെ പുരോഗമനം പറയുന്ന സംവിധായകന്റെ ജീവിതത്തില്‍ അതില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. ‘തേച്ചിട്ടു പോയി’ എന്ന വാക്കുകളൊക്കെ ഉപേക്ഷിക്കേണ്ട കാലമായെന്നും പ്രതികരണങ്ങളുണ്ട്.

ഇത്തരം പരാമര്‍ശങ്ങളിലൂടെ സംവിധായകന്‍ വീണ്ടും സ്വയം ഇല്ലാതാകുകയാണെന്നാണ് ഡോ.വീണ ജെ.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!