National News

രാജ്യത്ത് 27,254 പേര്‍ക്ക് കോവിഡ്; 219 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27, 254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 3.74 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3.32 കോടിയായി ഉയര്‍ന്നു.

37,687 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി വര്‍ധിച്ചു. ഇതുവരെ 3.24 കോടി പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ 80 ദിവസമായി രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) മൂന്ന് ശതമാനത്തില്‍ താഴെയാണ്.

219 മരണമാണ് കോവിഡ് മൂലം ഞായറാഴ്ച സംഭവിച്ചത്. രാജ്യത്ത് ആകെ മരണ സംഖ്യ 4.42 ലക്ഷമാണ്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 74.38 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 53.38 ലക്ഷം വാക്സിനും നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!