Local News

ജനപങ്കാളിത്തത്തില്‍ കോടഞ്ചേരിയില്‍ കയാക്കിങ് ആരവം

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ നിരവധി പേരാണ് മത്സരം കാണാന്‍ പുലിക്കയത്ത് എത്തിച്ചേര്‍ന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ എല്ലാവരിലും മത്സരത്തിന്റെ ആവേശം നിറഞ്ഞു നിന്നു. കരഘോഷങ്ങളും ആര്‍പ്പുവിളികളും മത്സരാര്‍ത്ഥികള്‍ക്ക് ഊര്‍ജമായി. കയാക്കിങ് മത്സരത്തെ പറ്റി വ്യക്തമായ ബോധ്യമില്ലെങ്കിലും കയാക്കര്‍മാരുടെ ഓരോ ചലനവും കാണികളെ ആവേശം കൊള്ളിക്കുന്നു.

അവധി ദിനമായതിനാല്‍ തദ്ദേശിയര്‍ക്ക് പുറമെ വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കുടുംബ സമേതമാണ് എത്തിച്ചേര്‍ന്നത്. കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള കയാക്കിങ് എന്താണെന്ന് കണ്ടറിയാനാണ് ഇവിടേക്ക് വന്നതെന്ന് മൂടാടി സ്വദേശി വിഷ്ണു പറയുന്നു. കയാക്കിങ് മത്സരത്തിന് പൂര്‍ണ്ണ പിന്തുണയേകി തദ്ദേശീയരുമൊപ്പമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!