കുന്നമംഗലം : പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ഛ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിതരണംചെയ്ത് കുന്നമംഗലം PSN കമ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍ മാതൃകയായി.
മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോളേജിലാരംഭിച്ച ‘കളക്ഷന്‍ സെന്ററില്‍’ അനവധി അവശ്യ സാധനങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും അവ എത്രയും പെട്ടെന്ന് വരുംദിവസങ്ങളില്‍ ഉപയോക്താക്കള്‍ക് വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ ശ്രീ. സുചേഷ്, PSN ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. പ്രിയ സുചേഷ് എന്നിവര്‍ അറിയിച്ചു.
ആവശ്യമുള്ള ക്യാമ്പ് ഡയറക്ടര്‍മാര്‍ 9745717531, 8086866806 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.