Kerala News

ചോക്ലേറ്റ് അലിഞ്ഞു പോകും: ഓണക്കിറ്റില്‍ ‘മിഠായിപ്പൊതി’ ഉണ്ടാകില്ല; പകരം ഇത്തവണ ക്രീം ബിസ്‌ക്കറ്റ്,

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ ഇത്തവണ മിഠായി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഓണക്കിറ്റിൽ കുട്ടികൾക്കു മിഠായിപ്പൊതി നൽകാനുള്ള തീരുമാനംത്തിന് പകരം ക്രീം ബിസ്കറ്റ് ആയിരിക്കും കിറ്റിൽ ഉണ്ടാവുക. കിറ്റ് വിതരണ പ്രക്രീയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാൻ സാധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നത്.

മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റിൽ ഉൾപ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉൾപ്പെടുത്തി. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ൽ നിന്ന് 17 വരെ ആകും. സപ്ലൈക്കോമുളകു പൊടിക്കു പകരം മുളകു തന്നെ നൽകിയേക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സപ്ലൈകോ എംഡി അലി അസ്ഗർ പാഷ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ വില സംബന്ധിച്ചു ധാരണയാകുമ്പോഴാണ് ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുക. 444.50 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള കിറ്റിനാണ് സപ്ലൈകോ ശുപാർശ.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന് മന്ത്രി സഭായോഗത്തിലാണ് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ തീരുമാനം ഉണ്ടായത്. ഓണത്തിന് മുന്നോടിയായി നല്‍കുന്ന സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ 13 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചുത്. 86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. എല്ലാവര്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കുന്നതിനായി ആകെ 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ കണക്കുകൂട്ടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!