കോഴിക്കോട് : കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമ്മൽ സാബിർ (23 ) കോവിഡ് ബാധിച്ച് റിയാദിൽ മരിച്ചു. റിയാദിലെ അൽ ഇമാൻ ആശുപത്രിയിൽ വെച്ചാണ് മരണം.
റിയാദ് കെ എം സി സി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി കെ കെ സലാം കളരാന്തിരിയുടെ മകനാണ് സാബിർ മാതാവ് : സുബൈദ , സഹോദരൻ: സബീഹ് , സഹോദരിമാർ സഹ്ല,സൽവ