ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍എസ്എസ് സ്വാഗതം ചെയ്തു. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്നും കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ് എന്നും എന്‍എസ്എസ് പറഞ്ഞു . എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള നിയമനിര്‍മാണത്തിലേക്ക് മൂന്ന് മുന്നണികളും എത്തിയില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്എസ് ജന. സെക്രട്ടറി വിമര്‍ശിക്കുന്നത്. വിഷയത്തില്‍ മൂന്ന് മുന്നണികളും വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്എസ് ഇപ്പോള്‍ പ്രതികരിക്കുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണ്. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. എന്നാല്‍ എന്‍എസ്എസ് നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ തങ്ങല്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ശബരിമല വിഷയം;യുഡിഎഫ് നിലപാടില്‍ സന്തോഷം;ചെന്നിത്തലയുടെ മറുപടി തൃപ്തികരമെന്നും എന്‍എസ്എസ്

