ശബരിമല വിഷയം;യുഡിഎഫ് നിലപാടില്‍ സന്തോഷം;ചെന്നിത്തലയുടെ മറുപടി തൃപ്തികരമെന്നും എന്‍എസ്എസ്
ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍എസ്എസ് സ്വാഗതം ചെയ്തു. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്നും കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ് എന്നും എന്‍എസ്എസ് പറഞ്ഞു . എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. […]
