കുന്ദമംഗലം : കുന്ദമംഗലം സബ്ജില്ലയിൽ ഈ വർഷത്തെ തനത് പ്രവർത്തനം ‘എന്റെ വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി കൃഷി’ യുടെ സബ്ജില്ലാ ഉദ്ഘാടനം പോലൂർ എ എം എൽ പി സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ പി ബീ വി ടീച്ചർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ .പോൾ സാർ, കുരുവട്ടൂർ കൃഷി ഓഫീസർ രൂപക് , പ്രധാന അധ്യാപകൻ എം യൂസ്ഫ്സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടി നടത്തി. സബ് ജില്ലയിലെ എല്ലാ വിദ്യാലയത്തിലും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷി സമൃദ്ധമായി വളരുകയും നല്ല വിളവെടുപ്പ് ലഭിക്കുകയും ചെയ്യുന്നു. വിഷ രഹിതമായ നാടൻ പച്ചക്കറി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുവേണ്ടി എടുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കൃഷിവകുപ്പിന്റെ സഹായ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് തന്നെ മാതൃകാപരമാണ് .
എന്റെ വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി; സബ്ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

