Kerala

ടൈറ്റാനിയം അഴിമതി; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.വിൻസെൻ്റ് എം.എൽ.എ

ടൈറ്റാനിയത്തിൽ നടന്ന തൊഴിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതി ഒറ്റപ്പെട്ടതല്ലെന്നും ഇത് സംബന്ധിച്ച് സംസ്ഥാനത്ത് വലിയ ഗൂഢസംഘം ഭരണകൂട തണൽ മറയാക്കി പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. തൊഴിൽ തട്ടിപ്പ് സംഘങ്ങളും ബാങ്ക് കൊള്ളക്കാരും കേരളത്തിൽ വ്യാപകമായി വിലസുകയാണെന്നും
പിണറായി സർക്കാർ, അഴിമതി – ക്രിമിനൽ – മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് തണൽ വിരിക്കുകയാണെന്നും എം.വിൻസെൻ്റ് പറഞ്ഞു.

ടൈറ്റാനിയത്തിൽ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് പിണറായി സർക്കാരിന് താല്പര്യമില്ല. കോടതി ആവർത്തിച്ച് ജാമ്യം നിഷേധിച്ചിട്ടും പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിയുന്നില്ല എന്നത് പ്രതിഷേധകരമാണ് .ഇതിന്റെ പിന്നിൽ ഭരണകൂട രാഷ്ട്രീയ പിന്തുണ അഴിമതിക്കാർക്കുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പബ്ലിക് സെക്ടർ എംപ്ലോയീസ് ഫെഡറേഷനും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയ (ഐഎൻടിയുസി) നും ജുഡീഷ്യലന്വേഷണം ആവശ്യപ്പെട്ടു സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടേറിയേറ്റ് നിടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു .എം.ജെ.തോമസ്, ടോമി മാത്യൂ, പുത്തൻപള്ളിനിസ്സാർ, എം.എസ്. താജുദ്ദീൻ, ജെ.സതികുമാരി, കെ.എം.അബ്ദുൽ സലാം, പി.ബിജു, ജോണി ജോസ്, മാർട്ടിൻ പെരേര, നിസ്സാർ അഹമ്മദ് ,വഴിമുക്ക് സെയ്യദലി, രജിത് ചന്ദ്രൻ, ഗോപൻ,സതീദേവി, എസ്‌.വിക്ടോറിയാ ,ശിവരാമകൃഷണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!