എ സി എസ് ബീരാന്‍ മുസ്ലിയാര്‍ ഉറൂസ് മുബാറക് സമാപിച്ചു

0
98

കുന്ദമംഗലം കളന്‍ തോട് എ സി എസ് ദര്‍സ് ക്യാമ്പസില്‍ നടന്ന സമസ്ത മുബല്ലിഗായിരുന്ന എ സി എസ് ബീരാന്‍ മുസ്ലിയാര്‍ ഉറൂസ് മുബാറക് സമാപിച്ചു . അല്‍ ഖമര്‍ ഡയറക്ടര്‍ എ.പി അന്‍വര്‍ സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സമസ്ത കൊടുവള്ളി മേഖല സെക്രട്ടറി അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മഹാന്മാരുടെ പാത പിന്തുടരല്‍ ജീവിത വിജയത്തിന്റെ ഉത്തമ മാര്‍ഗമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ക്ലാസുകള്‍ക്ക്, കെ നാസര്‍ ചെറുവാടി, ഡോ. സി കെ ശമീം പാഴൂര്‍, ഡോ.അഹ് മദ് ജുനൈദും , ദിക്ര്‍ ദുആ മജ്‌ലിസിന് പാണക്കാട് സയ്യിദ് നസീര്‍ അലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. സയ്യിദ് സഈദ് ബാഫഖി അഹ്‌സനി ,, എ സി എസ് ശാഫി നിസാമി. ജഅ്ഫര്‍ സഖാഫി വെട്ടിക്കാട്ടിരി, ജഅഫര്‍ സഖാഫി പാലക്കുറ്റി, മുഹ്യുദ്ധീന്‍ കോയ സഖാഫി പുള്ളന്നൂര്‍, വി പി നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, എകെ അബൂബക്കര്‍ മുസ്ലിയാര്‍ മടവൂര്‍, മുഹമ്മദ് ബാഖവി പാലിയില്‍ .നൗഫല്‍ കൈതപ്പൊയില്‍, റഫീഖ് തലപ്പെരുമണ്ണ, ഒടി ഗഫൂര്‍,ഗഫൂര്‍ ഹാജി കത്തറമ്മല്‍,ബാപ്പു ഹാജി കത്തറമ്മല്‍, ടി പി അഹമ്മദ് കുട്ടി ഹാജി, ഇമ്പിച്ചിക്കോയ മാസ്റ്റര്‍, സല്‍മാന്‍ മുസ്ലിയാര്‍പ്രസംഗിച്ചു. ഫോട്ടോ.കളന്‍ തോട് നടന്ന എ സി എസ് ബീരാന്‍ മുസ്ലിയാര്‍ ഉറൂസില്‍ കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ പ്രസംഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here