പത്തനംതിട്ട അടൂരില്‍ സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റില്‍.അടൂര്‍ ദേവി സ്കാനിങ് സെന്ററിലെ റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ സ്വദേശി അംജിത് ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടു കൂടിയാണ് ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എം.ആര്.ഐ. സ്കാനിങ്ങിനായി സെന്ററില്‍ എത്തിയത്. വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നു എന്ന സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കുകയായിരുന്നു. റേഡിയോളജിസ്റ്റായ രജ്ഞിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടിയെ കണ്ടതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്.പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെങ്കിലും യുവതി ഉറച്ചുനിന്നതോടെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് അയക്കും.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു

