കുന്ദമംഗലം: കേരള സ്കൂൾ ടീച്ചേഴ്‌സ് യൂനിയൻ കുന്ദമംഗലം ഉപജില്ലാ തല സി.എച്ച് പ്രതിഭാ ക്വിസ് കുന്ദമംഗലം എ.എൽ എൽ.പി സ്കൂളിൽ നടത്തി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവയിലായി 56 കുട്ടികൾ പങ്കെടുത്തു. പ്രസിഡൻ്റ് കെ.ബഷീറിൻ്റെ അധ്യക്ഷതയിൽ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലിഗ് സെക്രട്ടറി എം.ബാബുമോൻ സമ്മാനദാനം നിർവ്വഹിച്ചു.
മുൻ കെ.എസ്ടി.യു പ്രസിഡൻ്റ് അഹമ്മദ് പുതുക്കുടി, എ.എം എൽ .പി സ്കൂൾ എച്ച്.എം ഷാജു, സിറാജുദ്ധീൻ, ഷമീം ടി.എം, ഷറീന, കോർഡിനേറ്റർ മുഹ്സിന, ബുസ്താന, സജ്ന, റാസിഖ്, ജംഷീർ, അൻഷ എന്നിവർ ആശംസകം നേർന്നു. റസാഖ് മലയമ്മ സ്വാഗതവും ജസീല പോലൂർ നന്ദിയും പറഞ്ഞു.

