Kerala

വിദ്യാരംഭചടങ്ങുകൾക്ക് തുടക്കം, അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ; മൂകാംബിക ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

സംസ്ഥാനത്തുള്ള ക്ഷേത്രങ്ങളിലും മൂകാംബിക ക്ഷേത്രത്തിലും അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ.മൂകാംബികയിൽ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിലുണ്ടാകുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭത്തിയിട്ടുളളത്. രാവിലെ 6 ന് വിജയദശമി പൂജകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.സംസ്ഥാനത്തും വിദ്യാരംഭചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ നാളെയാണ് എഴുത്തിനിരുത്ത് നടക്കുക. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിവസത്തെ പ്രത്യേക ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനയ്യായിരത്തോളം കുഞ്ഞുങ്ങൾ ആദ്യ അക്ഷരം കുറിയ്ക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത് മുതൽ പനച്ചിക്കാട് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്. ആയിരക്കണക്കിനാളുകളാണ് പൂജവയ്ക്കാനെത്തിയത്. മൂകാംബിക ക്ഷേത്രത്തിലേത് പോലെ ദുർഗാഷ്ടമി മഹാനവമി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്നിടമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. വിജയദശമി ദിനമായ നാളെ പുലർച്ചെ നാല് മണിമുതൽ വിദ്യാരഭം തുടങ്ങും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!