Kerala News

സംഘടനക്കുള്ളിൽ വിഭാഗീയത ഉണ്ടാക്കുന്നു;.വ്യാപാര വ്യവസായി ഏകോപന സമിതിയിൽ ശുദ്ധികലശം

വ്യാപാരവ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവനെ പദവികളിൽ നിന്നും പുറത്താക്കി.സെക്രട്ടറി എന്ന നിലയിൽ വിഭാഗീയ പ്രവർത്തനങ്ങളിൽ ഇടപെട്ടു കൊണ്ട് സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രവർത്തനമെന്ന് സംസ്ഥാന അധ്യക്ഷൻ ടി നസ്രുദീൻ പറഞ്ഞു. സാമ്പത്തിക ആരോപണവും അഴിമതിയുമടക്കം സേതുമാധവന്റെ പേരിൽ നിലനിൽക്കുന്നതിനാലാണ് നടപടി. ആറ് മാസമാണ് സസ്പെന്ഷന് കാലാവധി.
സേതുമാധവന്റെ കൂടെ നിന്ന്‌ പ്രവർത്തിച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി ജെ ടെന്നീസൺ, ജില്ലാ സെക്രട്ടറി കെ പി അബ്ദുൾ റസാഖ്‌, നോർത്ത്‌ മണ്ഡലം പ്രസിഡന്റ്‌ എ കെ മൻസൂർ എന്നിവരെ പ്രാഥമികാംഗത്വത്തിൽനിന്ന്‌ പുറത്താക്കുകയും ചെയ്തു.സംസ്ഥാന നേതാക്കളിൽ സെക്രട്ടറി എന്ന നിലയിൽ സേതുമാധവന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്‌തി മറ്റുള്ള നേതാക്കന്മാർക്കുമുണ്ട്.സംഘടനയെ സംബന്ധിച്ചിടത്തോളം നിരവധി യൂണിറ്റുകളിൽ നിന്നടക്കം ഇയാളെ പുറത്താക്കുന്നതിനായി സമ്മർദ്ദം ഉണ്ടായിരുന്നു.ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി ജെ ടെന്നീസൺ, ജില്ലാ സെക്രട്ടറി കെ പി അബ്ദുൾ റസാഖ്‌, നോർത്ത്‌ മണ്ഡലം പ്രസിഡന്റ്‌ എ കെ മൻസൂർ എന്നിവരെ പ്രാഥമികാംഗത്വത്തിൽനിന്ന്‌ പുറത്താക്കുകയും സേതുമാധവനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തതിൽ സസ്പെന്ഷൻ കാലാവധിക്ക് ശേഷം ഇയാളെ തിരിച്ചടുക്കുക എന്ന സംവിധാനത്തിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന്
അത്തരം കാര്യങ്ങളെ കുറിച്ച് സമയമാകുമ്പോൾ അറിയിക്കാമെന്ന് ടി നസ്രുദീൻ ജനശബ്ദത്തോട് പറഞ്ഞു . സംഘടനാ പ്രവർത്തനങ്ങളിൽ വിഭാഗീയത കൊണ്ടുവരുന്നവർ ആരായാലും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!